Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Court Bridge

Alappuzha

ജി​ല്ലാക്കോട​തി പാ​ലം സ​ർ​വീ​സ് റോ​ഡ് നി​ർ​മാ​ണ​ത്തി​നെ​തി​രേ എം​എ​ൽ​എ​യ്ക്കു പ​രാ​തി​യു​മാ​യി വ്യാ​പാ​രി​ക​ൾ

ഫ​യ​ർ​ഫോ​ഴ്സി​നും എ​ത്തി​പ്പെ​ടാ​നാ​കു​ന്നി​ല്ല: ബ​ക്ക​റ്റി​ൽ വെ​ള്ള​മെ​ത്തി​ച്ച് തീ​കെ​ടു​ത്തി

ആ​ല​പ്പു​ഴ: ജി​ല്ലാ​ക്കോ​ട​തി​പ്പാ​ലം നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നു സ​മീ​പ​മു​ണ്ടാ​യ അ​ഗ്നി​ബാ​ധ ബ​ക്ക​റ്റി​ൽ വെ​ള്ള​മൊ​ഴി​ച്ചു കെ​ടു​ത്തി ഫ​യ​ർ​ഫോ​ഴ്സ്. ഇ​ന്ന​ലെ രാ​വി​ലെ പത്തിനാ​യി​രു​ന്നു ന​ഗ​ര​ത്തി​ൽ ക​ബീ​ർ പ്ലാ​സ​യ്ക്കു പി​റ​കി​ലാ​യി വൈ​ദ്യ​ത കേ​ബി​ളു​ക​ൾ​ക്ക് തീ​പി​ടി​ച്ച​ത്. ജി​ല്ലാ കോ​ട​തി​പ്പാ​ല​ത്തി​ന്‍റെ സ​ർ​വീ​സ് റോ​ഡി​ന് വീ​തി​യി​ല്ലാ​ത്ത​തി​നാ​ൽ ഫ​യ​ർ​എ​ൻ​ജി​ന് ഇ​ങ്ങോ​ട്ട് ക​യ​റാ​നാ​യി​ല്ല. തു​ട​ർ​ന്നാ​ണ് ബ​ക്ക​റ്റി​ൽ വെ​ള്ള​മെ​ടു​ത്ത് ഫ​യ​ർ​ഫോ​ഴ്സ് തീ​യ​ണ​ച്ച​ത്. തീ ​പ​ട​ർ​ന്ന ഉ​ട​നെ സ​മീ​പ​ത്തെ ഹോ​ട്ട​ലു​ട​മ സു​രേ​ഷ് ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​ര​മ​റ​യി​ച്ച​തി​നാ​ൽ തീ ​വ​ൻ​തോ​തി​ൽ പ​ട​ർ​ന്നി​ല്ല.

സ​ർ​വീ​സ് റോ​ഡി​ന് വീ​തി​യി​ല്ലെ​ന്നും സ​മീ​പ​ത്ത വ്യാ​പാ​ര സ​മു​ച്ച​യ​ങ്ങ​ളി​ലോ പ്ര​ദേ​ശ​ത്തോ എ​ന്തെ​ങ്കി​ലും അ​ത്യാ​ഹി​ത​മു​ണ്ടാ​യാ​ൽ ആ​ബു​ല​ൻ​സി​നോ ഫ​യ​ർ​ഫോ​ഴ്സി​നോ എ​ത്താ​നാ​വി​ല്ലെ​ന്നും കാ​ട്ടി നേ​ര​ത്തെ വ്യാ​പാ​രി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ധാ​രാ​ളം പ​രാ​തി​ക​ൾ ന​ൽ​കി​യി​രു​ന്ന​താ​ണ്. അ​തി​നു തെ​ളി​വാ​ണ് ഇ​ന്ന​ലെ​യു​ണ്ടാ​യ അ​ഗ്നി​ബാ​ധ.

ജി​ല്ലാ​ക്കോട​തി​പ്പാ​ലം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പാ​രി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി എം​എ​ൽ​എ​ക്കു പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണി​വ​ർ.

ജി​ല്ലാകോ​ട​തി പാ​ല​ത്തി​ന്‍റെ തെ​ക്കേ​ക്ക​ര പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്ത് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ ഗു​രു​ത​ര​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
ര​ണ്ടു വ​ർ​ഷം മു​ൻ​പ് ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ ഏ​ഴു മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡ് അ​നു​വ​ദി​ക്കാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്ന​താ​ണ്. എ​ന്നാ​ൽ, ആ ​വാ​ഗ്ദാ​നം ലം​ഘി​ക്ക​പ്പെ​ട്ടു. നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ കേ​വ​ലം ര​ണ്ടു മീ​റ്റ​ർ വീ​തി മാ​ത്ര​മു​ള്ള വ​ഴി​യാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ന്‍റെ ന​ടു​വി​ലാ​യി വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ സ്ഥി​തി​ചെ​യ്യു​ന്ന​ത് കാ​ര​ണം ഗ​താ​ഗ​തം തീ​ർ​ത്തും അ​സാ​ധ്യ​മാ​ണ്.

ഈ ​പ്ര​ദേ​ശ​ത്ത് നി​ര​വ​ധി മു​തി​ർ​ന്ന പൗ​ര​ന്മാ​ർ താ​മ​സി​ക്കു​ന്നു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ആം​ബു​ല​ൻ​സി​നോ ഫ​യ​ർ​ഫോ​ഴ്സി​നോ ഇ​വി​ടെ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യി​ല്ല. പ്ര​ദേ​ശ​ത്തെ നാ​ല് ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളു​ടെ സ​മീ​പം 20 അ​ടി ഉ​യ​ര​മു​ള്ള മ​തി​ൽ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ, അ​ഗ്നി​ബാ​ധ പോ​ലെ​യു​ള്ള അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം അ​സാ​ധ്യ​മാ​ണ്.

റോ​ഡ് നി​ർ​മാ​ണം വ​ർ​ഷ​ങ്ങ​ളാ​യി നീ​ണ്ടു​പോ​കു​ന്ന​ത് മൂ​ലം ഇ​വി​ട​ത്തെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ലാ​ണ്. നൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​ണ് ഇ​തി​ലൂ​ടെ ന​ഷ്ട​പ്പെ​ടു​ന്ന​ത്.


വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക​ണം

റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ പ്ര​ധാ​ന ത​ട​സം വ​ശ​ങ്ങി​ൽ സ്ഥി​തി​ചെ​യ്യു​ന്ന വൈ​ദ്യു​തി പോ​സ്റ്റു​ക​ളാ​ണ്. ഇ​വ നി​ല​വി​ലു​ള്ള സ്ഥ​ല​ത്തു​നി​ന്ന് ഏ​ക​ദേ​ശം നാ​ല​ടി പു​റ​കി​ൽ തെ​ക്ക് വ​ശ​ത്തേ​ക്ക് മാ​റ്റി സ്ഥാ​പി​ച്ചാ​ൽ മാ​ത്ര​മേ റോ​ഡ് പൂ​ർ​ണ​മാ​യി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ൻ സാ​ധി​ക്കൂ. ഇ​തി​നാ​യി പ​ല​ത​വ​ണ അ​ധി​കൃ​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.

പൊ​തു​ജ​ന​ങ്ങ​ളു​ടെ മൗ​ലി​ക​മാ​യ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, വ​രു​ന്ന മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ടി​യ​ന്ത​ര​മാ​യി വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​നും ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ ഒ​രു സ​ർ​വീ​സ് റോ​ഡ് ഒ​രു​ക്കാ​നും അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​വ​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up